
അമേരിക്കൻ സംസ്ഥാനമാകാൻ തയാറില്ലാത്ത കാനഡ സംസ്ഥാനത്തിന്റെ അവകാശങ്ങൾ തേടുകയാണെന്നു പ്രസിഡന്റ് ട്രംപ് ആക്ഷേപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
യുഎസ് നിലപാട് അന്യായവും കാനഡയ്ക്ക് പ്രയോജനം നിഷേധിക്കുന്നതും ആണെന്നു കാർണി പറഞ്ഞിരുന്നു. എന്നാൽ കാനഡ അമേരിക്കൻ കർഷകരുടെ മേൽ കനത്ത തീരുവ അടിച്ചെന്നു ട്രംപ് വിമർശിച്ചു. "ഇനി അത് നടക്കില്ല."
യുഎസ് എല്ലാ പ്രയോജനവും കൈയടക്കാൻ ശ്രമിക്കയാണെന്നു കാർണി പറഞ്ഞു. കാനഡയ്ക്ക് തിരിച്ചൊന്നും നൽകുന്നില്ല താനും. ഓരോ ഡോളറിനും കാനഡ ബദൽ തീരുവ ചുമത്തും.
Trump hits back at Canada amid trade talks stalemat