Image

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന്റെ മരിച്ച നിലയിൽ; സംശയങ്ങൾ ഉയരുന്നു (പിപിഎം)

Published on 23 August, 2026
ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന്റെ മരിച്ച നിലയിൽ; സംശയങ്ങൾ ഉയരുന്നു (പിപിഎം)

ബംഗ്ലാദേശിലെ രംഗ്പൂർ നഗരത്തിൽ റിട്ടയർ ചെയ്ത ഹിന്ദു സ്കൂൾ അധ്യാപകനും ഭാര്യയും രണ്ടു മക്കളും സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. രംഗ്പൂർ ജില്ലാ സ്കൂൾ അധ്യാപകൻ ഗണപതി ചക്രബർത്തി (65), ഭാര്യ പ്രിതിലാല  ചക്രബർത്തി (50), മകൾ അഗാമി (23), മകൻ പ്രിയം (12) എന്നിവരുടെ മൃതദേഹങ്ങൾ നഗരത്തിലെ മച്ചുപുരയിൽ ദസ്‌പര എന്ന സ്ഥലത്തുള്ള അടച്ചിട്ട വീട്ടിലാണ് ശനിയാഴ്ച്ച കാണപ്പെട്ടത്.

ഗണപതി  ചക്രബർത്തി കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. മകൾ അഗാമി ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തത് ഈ വർഷമാണ്. പ്രിയം അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.  

വ്യാഴാഴ്ച്ച അവരുമായി ബന്ധപ്പെട്ടിരുന്നുവെന്നു പ്രിതിലാലയുടെ സഹോദരി പൂജ 'ഡെയ്‌ലി സ്റ്റാർ' പത്രത്തോടു പറഞ്ഞു. എന്നാൽ അന്നു രാത്രിയോടെ ആ വീട്ടിലെ നാലു മൊബൈൽ ഫോണുകളും സ്വിച് ഓഫായി.

അതേ തുടർന്നു പൂജയും കുടുംബവും ദസ്‌പരയിൽ എത്തി. വീടിന്റെ പ്രധാന ഗെയ്റ്റ് പൂട്ടിക്കിടന്നിരുന്നു. അകത്തു ലൈറ്റുകൾ ഓഫായിരുന്നു. 

അതോടെ പോലിസിനെ വിളിച്ചു. അവർ വന്നു പൂട്ടുകൾ പൊളിച്ചു അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

ആരെങ്കിലും കൊന്നതാണോ എന്നു സംശയിക്കുന്നതായി പൂജ പറഞ്ഞു. "എന്തിനാണ് എന്നെനിക്കു അറിയില്ല. അദ്ദേഹം ശത്രുക്കൾ ഇല്ലാത്ത നല്ലൊരു മനുഷ്യൻ ആയിരുന്നു. അവർ പുതിയ വീടു പണിതു താമസമാക്കിയതാണ്."  

സ്കൂളിൽ നിന്നു വിരമിച്ച ശേഷം  ചക്രബർത്തി ഹോമിയോ ചികിത്സ നടത്തിയിരുന്നു.

വീടിന്റെ മുകളിലാണ് അദ്ദേഹത്തിന്റെ ജഡം കണ്ടെത്തിയത്. അമ്മയും മകളും മരിച്ചു കിടന്നത് സ്റ്റെയർകേസിനടുത്താണ്. മകന്റെ മൃതദേഹം കട്ടിലിനടിയിൽ ആയിരുന്നു കിടന്നത്.

Four of Hindu family found dead in Bangladesh 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക