Image

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുനഃർനിർമിച്ചു: പാക് സർക്കാർ 25 കോടി നൽകിയെന്ന് റിപ്പോർട്ട്

Published on 23 August, 2026
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുനഃർനിർമിച്ചു: പാക് സർക്കാർ 25 കോടി നൽകിയെന്ന് റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ 'മർകസ് സുബാൻ അല്ലാ'യാണ് പുനർനിർമ്മിച്ചത്. 

പാക് സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് ബഹാവൽപൂരിലെ ഈ കെട്ടിടസമുച്ചയം വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ഭീകരവാദ ആസ്ഥാനം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക സഹായത്തോടെയും വീണ്ടും പ്രവർത്തനക്ഷമമാക്കിയതിൽ വിമർശനം ശക്തമാകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക