Image

ഗഗൻയാൻ: ആദ്യ ആളില്ലാ ബഹിരാകാശ ദൗത്യം നാല് മാസത്തിനുള്ളിൽ നടത്താൻ ഐ.എസ്.ആർ.ഒ

Published on 23 August, 2026
ഗഗൻയാൻ: ആദ്യ ആളില്ലാ ബഹിരാകാശ ദൗത്യം നാല് മാസത്തിനുള്ളിൽ നടത്താൻ ഐ.എസ്.ആർ.ഒ

ആദ്യ ആളില്ലാ ബഹിരാകാശ ദൗത്യം നാല് മാസത്തിനുള്ളിൽ നടത്താൻ ഐ.എസ്.ആർ.ഒ . നടപ്പു സാമ്പത്തിക വർഷം എട്ട് വിക്ഷേപണ വാഹന ദൗത്യങ്ങളും 12 ഉപഗ്രഹ ദൗത്യങ്ങളുമാണ് ഐ.എസ്.ആർ.ഒ  ആസൂത്രണം ചെയ്തിരിക്കുന്നത്. ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യമാണ് ഈ ഷെഡ്യൂളിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്ന്.

ഇന്ത്യയുടെ വിക്ഷേപണ ശേഷി ശക്തിപ്പെടുത്തുന്നതിനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യത്തിനായി തയ്യാറെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കാര്യമായ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലാണ്, ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം അടുത്ത നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ വ്യക്തമാക്കിയത്.

അഹമ്മദാബാദിൽ നടന്ന മൂന്നാമത് ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ സംസാരിക്കവെ, ഗഗൻയാനുമായി ബന്ധപ്പെട്ട് 8,000-ത്തോളം പരീക്ഷണങ്ങൾ പൂർത്തിയായി എന്ന് നാരായണൻ പറഞ്ഞു. ദൗത്യം അന്തിമഘട്ടത്തിലാണെന്നും, മനുഷ്യനെ അയക്കുന്ന ദൗത്യത്തിന് മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക