Image

യുഎസ് ഉത്പന്നങ്ങൾക്കു സെപ്റ്റംബർ 8 മുതൽ ബദൽ തീരുവ ചുമത്തുമെന്നു കാർണി (പിപിഎം)

Published on 23 August, 2026
യുഎസ് ഉത്പന്നങ്ങൾക്കു സെപ്റ്റംബർ 8 മുതൽ ബദൽ തീരുവ ചുമത്തുമെന്നു കാർണി (പിപിഎം)

യുഎസ് വൻ തീരുവ ചുമത്തിയതിനു ബദലായി കാനഡ സെപ്റ്റംബർ 8 മുതൽ യുഎസ് ഉത്പന്നങ്ങൾക്കു മേൽ തീരുവ ചുമത്തുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി ശനിയാഴ്ച്ച അറിയിച്ചു. യുഎസ് താരിഫിനു ഓരോ ഡോളറിനും ബദൽ ചുമത്തുമെന്നു അദ്ദേഹം വ്യക്തമാക്കി.

കനേഡിയൻ ജീവനക്കാരെയും കർഷകരെയും കുടുംങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബദൽ തീരുവകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സ്റ്റീൽ, പാൽ ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, പൾപ്, പേപ്പർ, ഇലക്ട്രോണിക്സ് എന്നിവയ്ക്കു തീരുവ ചുമത്തും.        

ഇഷ്ടമുണ്ടായിട്ടല്ല ബദൽ തീരുവ ചുമത്തുകയെന്നു അദ്ദേഹം പറഞ്ഞു. "ഈ നടപടികൾ കാനഡയിൽ ജീവിതച്ചെലവ് കൂട്ടുമെന്നു നമുക്കറിയാം എന്നതു കൊണ്ട് അത് ചെയ്യാൻ മടിയുണ്ട്. അതു പോലെ, ഈ തർക്കത്തിൽ പങ്കാളികളാകാൻ താല്പര്യമില്ലാത്ത നിരപരാധികളായ ഏതാനും യുഎസ് കമ്പനികളെ ഇതു ബാധിക്കുന്നുണ്ട്.

"കാനഡയ്ക്കും അമേരിക്കയ്ക്കും ഒന്നിച്ചു നിന്നു കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് ഈ തർക്കം കൊണ്ട് ഇല്ലാതാവുന്നു എന്നതിൽ ഖേദമുണ്ട്.  എന്നാൽ ഇതു കാനഡയുടെ ഏറ്റവും നല്ല താൽപര്യങ്ങൾക്കു അനുസൃതമാണെന്നു ഞങ്ങൾ വിലയിരുത്തുന്നു."

കാനഡ പിടിച്ചെടുക്കാൻ ആഗ്രഹിച്ച പ്രസിഡന്റ് ട്രംപ് ചുമത്തിയ 50% തീരുവ കനേഡിയൻ ഉത്പന്നങ്ങളുടെ മേൽ വെള്ളിയാഴ്ച്ച അർധരാത്രി നടപ്പിൽ വന്നു. കാനഡയിൽ നിന്നു യുഎസ് ഇറക്കുമതി ചെയ്യുന്ന ഏതാണ്ട് $28 ബില്യൺ ഉത്പന്നങ്ങളെയാണ് അതു ബാധിക്കുക.

Carney vows retaliatory tariff on US by Sept. 8

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക