
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപിചന്ദ് - ട്രീസ ജോളി സഖ്യത്തിന് വെങ്കലം. മുന്‍പ് ടോപ് 10 റാങ്കിംഗില്‍ ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മൂന്നാം റാങ്കുകാരായ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാലീ സോ ഹീ സഖ്യമാണ് ചൈനീസ് താരങ്ങളുടെ എതിരാളികള്‍.
15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 2011ല്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി വനിതാ ഡബിള്‍സില്‍ വെങ്കലം നേടിയത്. ഇതോടെ എച്ച്എ സ് പ്രണോയിക്ക് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മലയാളി താരമെന്ന നേട്ടവും ട്രീസ ജോളി സ്വന്തമാക്കി. 2023ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് വെങ്കലം നേടിയിരുന്നു.