Image

പുതിയ ജീപ്പ് കഴുകുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്ത് കയറിയിറങ്ങി 52കാരന് ദാരുണാന്ത്യം

Published on 22 August, 2026
പുതിയ ജീപ്പ് കഴുകുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്ത് കയറിയിറങ്ങി 52കാരന് ദാരുണാന്ത്യം

വീടിന് മുന്നിലെ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന പുതിയ ജീപ്പ് കഴുകുന്നതിനിടെ വാഹനം നീങ്ങി ദേഹത്ത് കയറിയിറങ്ങി മ52 കാരൻ മരിച്ചു. കോതമംഗലം ഊന്നുകൽ കാരിമറ്റം സ്വദേശി അരുൺ ഹരിപ്രസാദ് (52) ആണ് അപകടത്തിൽ മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
വീടിന് മുന്നിലെ റോഡിലെ ഇറക്കത്തിൽ ജീപ്പ് കഴുകിക്കൊണ്ടിരിക്കെ വാഹനം അപ്രതീക്ഷിതമായി താഴേക്ക് നീങ്ങുകയായിരുന്നു. അരുണിന്റെ ദേഹത്ത് കയറിയിറങ്ങിയ ജീപ്പ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. വാഹനം മതിലിൽ ഇടിച്ച് കിടക്കുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് വാഹനത്തിനടിയിൽപ്പെട്ട അരുണിനെ പുറത്തെടുത്തത്.

ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ചു മക്കൾ: സൈറസ്, സെഫാൻ, അനോറ. സംസ്‌കാരം പിന്നീട് നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക