
യുഎസ്-ഇറാൻ യുദ്ധം ആറു മാസത്തിലേക്കു പ്രവേശിച്ചപ്പോൾ യുദ്ധത്തിൽ മരിക്കയോ പരുക്കേൽക്കയോ ചെയ്ത യുഎസ് സൈനികരുടെ എണ്ണം 770 കടന്നുവെന്നു പെന്റഗൺ വെളിപ്പെടുത്തി. അവരുടെ രേഖകൾ അനുസരിച്ചു 18 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്, 756 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
പരുക്കേറ്റവരുടെ പട്ടികയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെന്റഗൺ നിരവധി പേരെ കൂടി ചേർത്തുവെന്നു 'വാഷിംഗ്ടൺ പോസ്റ്റ്' പറഞ്ഞു. വെടിനിർത്തൽ നിലവിലുള്ളപ്പോൾ അങ്ങിനെ സംഭവിച്ചത് മെഡിക്കൽ രേഖകൾ എത്താൻ വൈകിയതു കൊണ്ടാണെന്നാണ് വിശദീകരണം.
ഫെബ്രുവരി 28നു യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 18 ആണെന്നു സി എൻ എൻ ടെലിവിഷനും സ്ഥിരീകരിച്ചു. ജൂലൈ 7 മുതലുള്ള ഈ കണക്കു ഇറാൻ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണമാണെന്നു പക്ഷെ പെന്റഗൺ പറയുന്നില്ല.
പെന്റഗൺ കണക്കുകൾ കൃത്യമല്ലെന്നു യുഎസ് കോൺഗ്രസിലും വിമർശനം ഉയർന്നിരുന്നു.
US military casualties rise to over 770