
തിരുവല്ല: ചങ്ങനാശേരിയില്‍ സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ പരേതനായ എന്‍ സി രാജുവിന്റെ മകന്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപത്താണ് അപകടമുണ്ടായത്. ഓണാഘോഷ പരിപാടികളുടെ തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് യുവാക്കള്‍. കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്ന സച്ചിന്‍, മാള്‍ട്ടയിലേക്ക് പോകാന്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവല്ല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.