
യുഎസ്-കാനഡ വ്യാപാര ചർച്ച വെള്ളിയാഴ്ച്ച രാത്രി പരാജയപ്പെട്ടതോടെ പ്രസിഡന്റ് ട്രംപ് അയൽ രാജ്യത്തിനു മേൽ ചുമത്തിയ 50% തീരുവ നിലവിൽ വന്നു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നു കാനഡ താക്കീതു നൽകുകയും ചെയ്തു.
വാഷിംഗ്ടണിൽ ചർച്ച നടത്തിയിരുന്ന കാനഡ ടീമിനോടു തിരിച്ചു പോരാൻ പ്രധാനമന്ത്രി മാർക്ക് കാർണി നിർദേശം നൽകി. യുഎസ് അവസാന നിമിഷം വ്യവസ്ഥകളിൽ മാറ്റം നിർദേശിച്ചെന്നു കാർണി പറഞ്ഞു. "അത് അന്യായമാണ്, സാമ്പത്തികമായി അസാധ്യവും. ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാൻ ഞങ്ങൾ ഇതേ നാണയത്തിൽ തിരിച്ചടിക്കും."
ബില്യൺ കണക്കിനു ഡോളറിന്റെ കനേഡിയൻ ഉത്പന്നങ്ങൾക്കു തീരുവ ഒഴിവാക്കാൻ കഴിയുമെന്ന പ്രത്യാശ അസ്ഥാനത്തായപ്പോൾ കാനഡയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്നു വ്യക്തമായതായി കാർണി പ്രഖ്യാപിച്ചു.
ഒരാഴ്ചയ്ക്കിടയിൽ കാർണി പ്രസിഡന്റ് ട്രംപുമായി പലകുറി നേരിട്ട് സംസാരിച്ചിരുന്നു. തീരുവ നടപ്പാക്കാൻ ട്രംപ് മൂന്ന് ദിവസത്തെ സാവകാശം നൽകി.
കാനഡ നേരത്തെ സമ്മതിച്ച വ്യവസ്ഥകളിൽ നിന്നു പുറകോട്ടു പോയെന്നു യുഎസ് ട്രേയ്ഡ് റെപ്രെസെന്ററ്റീവ്സ് ഓഫിസ് പറഞ്ഞു. സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, മരം എന്നിവയിൽ തീരുവ കുറയ്ക്കാൻ യുഎസ് തയാറായെങ്കിലും കാനഡ വഴങ്ങിയില്ല.
യുഎസുമായി മുൻപുണ്ടായിരുന്ന ബന്ധം വീണ്ടെടുക്കാൻ കഴിയില്ലെന്നു കാനഡ മനസിലാക്കുന്നുവെന്നു കാർണി പറഞ്ഞു.
തീരുവകൾ പിൻവലിക്കണമെന്ന് വെർമെണ്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ പീറ്റർ വെൽച് ട്രംപിനോട് അഭ്യർഥിച്ചു. അമേരിക്കൻ കർഷകരുടെയും കുടുംബങ്ങളുടെയും ക്ഷേമം ട്രംപ് ഓർമിക്കണം.
Fresh tariff war as US-Canada talks fail