
ഇന്ത്യൻ ബന്ധമുള്ള അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങൾക്കെതിരെ അന്വേഷണം നടത്തുന്ന എഫ് ബി ഐ അത്യാവശ്യമായി കണ്ടെത്തേണ്ട (most wanted) കുറ്റവാളികളുടെ പട്ടികയിൽ കമൽ എന്നു മാത്രം പേര് പറയുന്ന ഇന്ത്യക്കാരനെ ഉൾപ്പെടുത്തി.
ലോറൻസ് ബിഷ്ണോയ് ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പിൽ അംഗമാണ് കമൽ എന്ന് എഫ് ബി ഐ പറയുന്നു. വാണിജ്യം തടയാൻ പണം പിടുങ്ങുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ലോസ് ഏഞ്ചലസിലെ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജൂലൈ 1നു അയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
പഞ്ചാബിൽ വേരുകളുള്ള ബിഷ്ണോയ് ഗ്രൂപ്പ് കാലിഫോർണിയ ഉൾപ്പെടെയുള്ള യുഎസ് നഗരങ്ങളിൽ സജീവമാണ്.
രവീന്ദർ ദണ്ഡ കുറ്റവാളി സംഘത്തെയും എഫ് ബി ഐ അന്വേഷണ പരിധിയിൽ ഉൾപെടുത്തിയിട്ടുണ്ട്. കാനഡ വാൻകൂവറിലാണ് അവർ തമ്പടിച്ചിട്ടുള്ളത്. ഈ ഗ്രൂപ്പിൽ പെട്ട ഇന്ത്യക്കാരൻ അമ്രിത്പാൽ സിംഗിനെ എഫ് ബി ഐ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെടുത്തി. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ലഹരി കടത്താണ് അവരുടെ പ്രധാന പ്രവർത്തനം.
Indian national Kamal on FBI 'most wanted' list