
തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ച നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബിജെപിയില്‍ അവഗന നേരിടുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചത്.
രാജിക്ക് പിന്നാലെ ടിവികെയുമായി സഹകരിക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് ദേവന്‍ പറഞ്ഞിരുന്നു. ടിവികെയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയതായി പാര്‍ട്ടിയുടെ കേരളത്തിലെ നേതാവ് സതീഷ് തോന്നയ്ക്കല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ടിവികെ കേരള കോര്‍ഡിനേറ്റര്‍ സതീഷ് തോന്നയ്ക്കല്‍ കഴിഞ്ഞ ദിവസം ചാലക്കുടിയിലെ വീട്ടിലെത്തി ദേവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ സന്ദര്‍ശനം എന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവന്‍ ടിവികെ അംഗത്വമെടുത്തേക്കുമെന്ന് സതീഷ് തോന്നയ്ക്കല്‍ വ്യക്തമാക്കിയത്. വിജയുമായി ദേവന്‍ കൂടിക്കാഴ്ച നടത്തും.