Image

ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി

Published on 21 August, 2026
ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി

ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആഗസ്റ്റ് 15 മുതല്‍ സിജെപി രാജ്യത്തുടനീളം ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും സംഘവും ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് എത്തിയത്.

സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി സിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ സാഹചര്യങ്ങളും അവിടെയുള്ള ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സിജെപി പ്രവര്‍ത്തകര്‍ രാംപുര-കണ്‍വര്‍പുര ഗ്രാമത്തില്‍ എത്തിയിരുന്നു. എന്നാല്‍, സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, സന്ദര്‍ശനത്തെ എതിര്‍ത്തവര്‍ പ്രദേശവാസികളാണെന്ന വാദം റാങ്ക തള്ളിക്കളഞ്ഞു; സര്‍ക്കാര്‍ സ്‌കൂളുകള്‍ പരിശോധിക്കാനുള്ള സിജെപിയുടെ ശ്രമങ്ങള്‍ തടസപ്പെടുത്താന്‍ ബിജെപി ഗുണ്ടകളെ അയച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക