
ടെക്സസിൽ ഏഷ്യൻ-അമേരിക്കൻ വോട്ടർമാർ നിർണായക വോട്ടിംഗ് ബ്ലോക്കാകുമെന്നു സൂചന. അവർ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കൊയ്ക്കു പിന്തുണ നൽകുമെന്ന സൂചനയും പോളിംഗിൽ ലഭിക്കുന്നുണ്ട്.
എ എ പി ഐ വിക്ടറി ഫണ്ട് പറയുന്നത് അദ്ദേഹത്തിനു റിപ്പബ്ലിക്കൻ കെൻ പാക്സ്റ്റണെതിരെ ഏഷ്യാക്കാർക്കിടയിൽ 15% ലീഡ് ഉണ്ടെന്നാണ്. എന്നാൽ പോളിങ്ങിന്റെ വിശദാംശങ്ങൾ അവർ നൽകിയില്ല.
ടെക്സസിൽ ഏറ്റവും വേഗത്തിൽ വളരുന്ന വോട്ടിംഗ് ബ്ലോക്കാണ് ഇതെന്നു എ എ പി ഐ വിക്ടറി ഫണ്ട് പറയുന്നു. ഏഷ്യൻ അമേരിക്കൻ, നേറ്റിവ് അമേരിക്കൻ, ഹവായിയൻ ആൻഡ് പാസിഫിക് ഐലൻഡർ ഗ്രൂപ്പുകളുടെ വർധിച്ച രാഷ്ട്രീയ പങ്കാളിത്തത്തിനു പ്രവർത്തിക്കുന്ന സംഘടനയാണിത്.
തലറിക്കോയെ കുറിച്ച് കുറിച്ച് പോളിങ്ങിൽ പങ്കെടുത്ത പകുതിയോളം ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് വ്യക്തമായ അറിവില്ലായിരുന്നു എന്ന് സംഘടന പറയുന്നു. അതു അദ്ദേഹത്തിനു മെച്ചമുണ്ടാക്കും. പാക്സ്റ്റൺ വിവാദങ്ങളിലാണ് അറിയപ്പെടുന്നത്.
ഏഷ്യൻ അമേരിക്കൻ വോട്ടർമാരുമായി ഇടപെടാൻ സ്ഥാനാർഥികളോട് അവർ അഭ്യർഥിച്ചു.
Asian voters emerge as swing bloc in Texas