
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് യുഎസിലും കാനഡയിലും യുകെയിലും നടത്തുന്ന സന്ദർശനത്തിൽ ഇന്ത്യക്കെതിരായ പ്രചാരണങ്ങൾക്കു മറുപടി നൽകുമെന്നു വിശാഖപട്ടണത്തു ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി സി ആർ മുകുന്ദ് പറഞ്ഞു. സംഘടനയുടെ നൂറാം വാർഷികത്തിൽ ലോകമൊട്ടാകെ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇന്ത്യയെയും ആർ എസ് എസിനേയും കുറിച്ചു അനുകൂലമായ അഭിപ്രായം സൃഷ്ടിക്കാൻ ശ്രമം നടത്തും.
ഭഗവതിന്റെ സന്ദർശനത്തിനു മൂന്നു പ്രധാന ലക്ഷ്യങ്ങളാണ് ഉള്ളതെന്നു മുകുന്ദ് പറഞ്ഞു. ഒന്ന്, ഇന്ത്യയെയും ഹിന്ദുക്കളെയും ആർ എസ് എസിനെയും കരിതേക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾ അവതരിപ്പിക്കുക. രണ്ട്, വസുദേവ കുടുംബകം എന്ന സന്ദേശം വൈവിധ്യമാർന്ന സമൂഹങ്ങളിൽ എത്തിക്കുക. മൂന്ന്, വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാർക്കു വേണ്ടി ഹിന്ദുക്കളുടെ താല്പര്യങ്ങളും അവകാശങ്ങളും ആ രാജ്യങ്ങളിൽ ഉള്ളവർക്കു മനസിലാക്കി കൊടുക്കുക.
ന്യൂ യോർക്കിൽ 'Universal Oneness' പരിപാടിയിൽ ഭഗവത് പങ്കെടുക്കും. ടോറോന്റോയിലും ടൊറോന്റോ, ലണ്ടൻ എന്നിവിടങ്ങളിൽ സാമൂഹ്യ നേതൃത്വ പരിപാടികളിലും.
വിശാഖപട്ടണത്തിനടുത്തുള്ള ഗോഡിബാലയിൽ ആർ എസ് എസിന്റെയും അനുബന്ധ സംഘടനകളുടെയും ത്രിദിന സമ്മേളനത്തിൽ ഭഗവത് പങ്കെടുത്തു. ഇന്ത്യൻ മാതൃകയിൽ വേരുറച്ച വികസന മാതൃക ചർച്ച ചെയ്തു.
Bhagwat to visit US, UK, Canada to counter propaganda against India