Image

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

Published on 21 August, 2026
അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച കേസിൽ അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അര്‍ജ്ജുന്‍ ആയങ്കിക്കെതിരേയാണ് (29) കാപ്പ ചുമത്തിയെന്ന ഉത്തരവ് പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്‌ടര്‍ പി വിഷ്‌ണുരാജ് അംഗീകരിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒമ്പത് ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്‌റ്റ് ചെയ്‌ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സര്‍ക്കാരിനെ വെല്ലുവിളിച്ച,വർഷങ്ങളായി പൊലീസിൻ്റെ ഉറക്കം കെടുത്തുന്ന സ്ഥിരം കുറ്റവാളിയായ അർജുനെതിരെ അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തി കണ്ണൂർ പൊലീസ് നിയമനടപടികൾ ശക്തമാക്കുകയാണ്.

രണ്ട് വധശ്രമക്കേസുകൾ, മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഭീകരമായ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മുതൽ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുൻ എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ താവളമായിരുന്ന വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 ഓളം കേസുകൾ നിലവിലുണ്ട്. ആകെ 23 കേസുകൾ. പുതിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ കൂടി ചേർത്തതോടെ ഇയാൾ പ്രതിയായ ആകെ കേസുകളുടെ എണ്ണം 23 ആയി ഉയർന്നു.

കേരളത്തിൽ ക്രമസമാധാന പാലനത്തിനും ഗുണ്ടാക്രമണങ്ങൾ തടയുന്നതിനുമായി പൊലീസ് പ്രയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് 'കാപ്പ' (KAAPA). സ്ഥിരം കുറ്റവാളികളെയും ക്രിമിനൽ സംഘങ്ങളെയും നിയമത്തിന് മുന്നിൽ തളച്ചിടാൻ ഉപയോഗിക്കുന്നതാണ് ഈ നിയമം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക