Image

ന്യൂ യോർക്ക് നിയമസഭ തകർക്കാൻ ഗൂഢാലോചന നടത്തിയ ഇസ്ലാമിക ഭീകര പ്രവർത്തക പിടിയിൽ (പിപിഎം)

Published on 21 August, 2026
 ന്യൂ യോർക്ക് നിയമസഭ തകർക്കാൻ ഗൂഢാലോചന നടത്തിയ ഇസ്ലാമിക ഭീകര പ്രവർത്തക പിടിയിൽ (പിപിഎം)

ആൽബനിയിലെ ന്യൂ യോർക്ക് സ്റ്റേറ്റ് ലെജിസ്ളേച്ചർ കെട്ടിടം തകർക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഗൂഢാലോചന തകർത്തുവെന്നു യുഎസ് അധികൃതർ അറിയിച്ചു. ജെസീക്ക ബോവി (35) എന്ന സ്ത്രീയെ ഇതുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തു. അഞ്ചു വർഷം മുൻപ് ഇസ്ലാം സ്വീകരിച്ച അവർ ആയിഷ സയിഫ് എന്ന പേര് സ്വീകരിച്ചിരുന്നു.  

ഫെഡറൽ മജിസ്‌ട്രേട്ട് അവരെ റിമാൻഡ് ചെയ്തു. 2001ൽ അൽ ഖായിദ ന്യൂ യോർക്കിൽ നടത്തിയ ആക്രമണത്തെ ആയിഷ പിന്തുണച്ചിരുന്നുവെന്നു എഫ് ബി ഐ അറിയിച്ചു. 

യുഎസിനെതിരെ ഒട്ടേറെ വിമർശനം നടത്തിയ ആയിഷ പല ഭീകര സംഘടനകളെയും പിന്തുണച്ചിരുന്നു. ഭീകരമാക്രമണം നടത്താൻ താത്പര്യമുണ്ടെന്നു ഭാവിച്ചു അടുത്ത് കൂടിയ എഫ് ബി ഐ ഏജന്റ് ആണ് അവരെ കെണിയിൽ വീഴ്ത്തിയത്.

'കാഫിറുകളുടെ' തലച്ചോറ് തകർക്കുന്നത് മനോഹരമായിരിക്കും എന്ന് ആയിഷ ഏജന്റിനോട് പറഞ്ഞുവത്രേ. ഐ എസ് തലവൻ മുജാഹിദ് ഷെയ്ഖ് അബു ഹാഫ അൽ ഹാഷിമി അൽ ഖുറൈഷിയോടു തന്റെ കൂറ് പ്രഖ്യാപിക്കയും ചെയ്തു അവർ.

ന്യൂ യോർക്ക് ഗവർണറുടെ ഓഫിസ് ഉൾപെടെയുള്ള കെട്ടിടങ്ങൾ ഉന്നം വച്ച അവർ ഒടുവിൽ ക്യാപിറ്റോൾ മതിയെന്നു തീരുമാനിച്ചു എന്നാണ് എഫ് ബി ഐ പറയുന്നത്.  സെനറ്റർമാരെ കൊല്ലണം എന്നായിരുന്നു ലക്‌ഷ്യം.  

ഗവൺമെന്റിന്റെ നാശം കാണാനാണ് ആയിഷ ആഗ്രഹിച്ചതെന്നു എഫ് ബി ഐ സ്പെഷ്യൽ ഏജന്റ് ക്രെയ്ഗ് ട്രെമറോളി പറയുന്നു. ആക്രമണം കഴിഞ്ഞു രാജ്യത്തു നിന്നു വിമാനം കയറി രക്ഷപ്പെടണം എന്നാണ് അവർ ആഗ്രഹിച്ചത്.

പിന്നീട് തിരിച്ചു വന്നു കൂടുതൽ ആക്രമണം നടത്താമെന്നും കരുതി. ടൈംസ് സ്‌ക്വയറിൽ ന്യൂ ഇയറിനു തലേന്ന് ആക്രമണം നടത്തുക എന്നത് ഒരു ലക്ഷ്യമായിരുന്നു.

ഒരു മാസത്തിനിടയിൽ ഇസ്ലാമിക ഭീകര ബന്ധത്തിന്റെ പേരിൽ സ്ത്രീയെ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. കാനഡ അതിർത്തിക്കടുത്തു അയൺഡെക്കോയിറ്റിൽ കാതറൈൻ ബേത്ത് വാഷ്‌ബേൺ (37) എന്ന സ്ത്രീയെ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു.

IS plot to attack New York State legislature foiled 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക