Image

ഭർത്താവിന്റെ ക്യാന്സറിനെ കുറിച്ചുള്ള വിവരങ്ങൾ തുൾസി ഗാബർഡ് വെളിപ്പെടുത്തി (പിപിഎം)

Published on 21 August, 2026
ഭർത്താവിന്റെ ക്യാന്സറിനെ കുറിച്ചുള്ള വിവരങ്ങൾ തുൾസി ഗാബർഡ് വെളിപ്പെടുത്തി (പിപിഎം)

എല്ലിന് അപൂർവമായ ക്യാൻസർ ബാധിച്ച ഭർത്താവ് ഏബ്രഹാം വില്യംസിനു നടത്തിയ ശസ്ത്രക്രിയയെ കുറിച്ചുള്ള വീഡിയോ മുൻ നാഷനൽ ഇന്റലിജൻസ് ഡയറക്റ്റർ തുൾസി ഗാബർഡ് സോഷ്യൽ മീഡിയയിൽ  പങ്കുവച്ചു.  

അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നു ഗാബർഡ് കുറിച്ചു. തുടർന്നും നിരീക്ഷണം ആവശ്യമാണ്.  

Sacral  chordoma എന്ന അപൂർവ റ്റ്യുമർ വില്യംസിനു കണ്ടെത്തിയത് വിട്ടു മാറാത്ത നടുവേദന അനുഭവപ്പെട്ടതിനു ശേഷമാണ്. അതു നീക്കം ചെയ്യാനുള്ള സർജറി എട്ടു മണിക്കൂർ നീണ്ടുവെന്നു ഗാബർഡ് എഴുതി.

ക്യാൻസർ ബാധിച്ച എല്ലുകളും ടിഷ്യുവും മൊത്തം നീക്കം ചെയ്തെന്നു ആഴ്ചകൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ അവരെ അറിയിച്ചു. ഇനി ഭയപ്പെടാനില്ല. 

അതിനു ശേഷം വില്യംസ് കഠിനമായ ഫിസിക്കൽ തെറാപ്പിയിലാണ്. പുരോഗതി ആഗ്രഹിച്ച വേഗത്തിൽ ഉണ്ടാവുന്നില്ല എന്ന പരാതി അദ്ദേഹത്തിനുണ്ട്. 

ഇനിയും കൂടെക്കൂടെ എം ആർ ഐ സ്കാൻ വേണ്ടിവരും. ഇന്റലിജൻസ് ഡയറക്റ്റർ സ്ഥാനം ഒഴിഞ്ഞതിന്റെ ഒരു കാരണം ഭർത്താവിന്റെ അസുഖമാണെന്നും ഗാബർഡ് അറിയിച്ചു.

Tulsi Gabbard shares video on husband's rare illness  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക