Image

ഹാരിക്കും മെഗാനും സുരക്ഷ നൽകാൻ ചുമതലയില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി (പിപിഎം)

Published on 21 August, 2026
ഹാരിക്കും മെഗാനും സുരക്ഷ നൽകാൻ ചുമതലയില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി (പിപിഎം)

ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും യുഎസ് വാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ മില്യൺ കണക്കിനു പൗണ്ട് ചെലവ് വരുമെന്നു നിരീക്ഷകർ. രാജകുടുംബാംഗം എന്ന നിലയിലുളള ചുമതലകൾ ഉപേക്ഷിച്ച സസെക്‌സ് പ്രഭുവും പ്രഭ്വിയും സുരക്ഷ ആവശ്യപ്പെട്ടു കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടിരുന്നു.

അവരുടെ സുരക്ഷ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുക്കില്ലെന്നു പ്രധാനമന്ത്രി ആൻഡി ബേണം വ്യാഴാഴ്ച്ച വ്യക്തമാക്കിയിട്ടുണ്ട്. അത് അവരുടെ സ്വകാര്യ വിഷയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ബുധനാഴ്ച്ച രാത്രി സ്ഥിരീകരിച്ച ഹാരി-മെർക്കൽ തീരുമാനം ചാൾസ് രാജാവ് അറിഞ്ഞത് അതിനു മൂന്നു ദിവസം മുൻപ് മാത്രമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒൻപതു മുൻ പ്രധാനമന്ത്രിമാർക്കു സുരക്ഷ നൽകുന്ന യുകെയ്ക്കു അതിനാവശ്യമായ സുരക്ഷാ സേന തന്നെ വേണ്ടത്രയില്ല. സായുധ പോലീസിനെ നിയോഗിക്കുക എന്നതാണ് പരിഹാരം. ഹാരിക്കു രാജകുടുംബാംഗം എന്ന നിലയിലുള്ള ഉത്തരവാദിത്തം ഇല്ലാത്തതിനാൽ സുരക്ഷ നൽകേണ്ട ബാധ്യത സർക്കാരിനില്ല.

എന്നാൽ സുരക്ഷ ഒഴിവാക്കുന്നത് ശരിയല്ലെന്നു മാസങ്ങളോളം ഡയാന രാജകുമാരിയുടെ സുരക്ഷ നോക്കിയിരുന്ന ഓഫിസർ ഡേവിഡ് റോബ്‌സൺ സ്കൈന്യൂസിനോടു പറഞ്ഞു. "കഴിഞ്ഞ കാലത്തെ തെറ്റുകൾ ആവർത്തിക്കരുത്. ഹാരി രാജകുമാരനും കുടുംബത്തിനും ഏതെങ്കിലും വിധത്തിലുള്ള സുരക്ഷ നൽകേണ്ടതുണ്ട്."

അയൽക്കാർക്കു സന്തോഷമെന്നു പത്രം 

കാലിഫോർണിയ സാന്താ ബാർബറയിലുള്ള മോന്റസിറ്റോയിൽ ഹാരിയുടെയും മെർക്കലിന്റെയും അയൽക്കാർ അവർ സ്ഥലം വിടുന്നതിൽ ആഹ്ലാദിക്കയാണ് ചെയ്യുന്നതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. എന്നാൽ ആരുടെയും പേരുകൾ അവർ പറയുന്നില്ല.

"ഇതിനേക്കാൾ വലിയ ആവേശം ഉണ്ടായിട്ടില്ല," ഹാരി യുഎസ് വിടുന്നു എന്ന വാർത്ത കേട്ടപ്പോൾ ഉണ്ടായ പ്രതികരണത്തെ കുറിച്ച് ഒരാൾ 'പേജ് സിക്സി'നോടു പറഞ്ഞു. "മോന്റസിറ്റോ വളരെ സ്വകാര്യമായ, ശാന്തമായ ഇടമായിരുന്നു. അവർ പോയിക്കഴിഞ്ഞാൽ ഇവിടം വീണ്ടും അങ്ങിനെയാവും."

ഓപ്ര വിൻഫ്രിയും റോബ് ലോവും പോലുള്ള പ്രസിദ്ധർ ജീവിക്കുന്ന മേഖലയിൽ ഹാരി കുടുംബം മാത്രമാണ് അസാധാരണമായ വിധം വാർത്താ മാധ്യമങ്ങളെ ആകർഷിച്ചിരുന്നത്.

"അവരെക്കൊണ്ടു മടുത്തു," ഒരാൾ പറഞ്ഞു.

No British security for Harry and Merkel, says PM  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക