Image

മോദിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

Published on 20 August, 2026
മോദിക്കെതിരായ  പരാമർശം;  മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിലെടുത്ത കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ഞാന്‍മണിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് അറിയുന്നത് ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്.

 പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്നതാണ് പരാമര്‍ശമെന്നായിരുന്നു പരാതി. സംഭവം വിവാദമായതോടെ ജാന്‍മണി മാപ്പ് പറഞ്ഞിരുന്നു.

ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ വളരെയധികം ക്ഷമ ചോദിക്കുന്നുവെന്നും ജാന്‍മണി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക