
ഇലിനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ യുഎസ് കോൺഗസ് അംഗം രാജാ കൃഷ്ണമൂർത്തി ഷിക്കാഗോ കബ്‌സിന്റെ ജേഴ്‌സി വത്തിക്കാനിൽ ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു.
ഷിക്കാഗോയിൽ ജനിച്ചു വളർന്നു 267ആം മാർപാപ്പ ആയ ലിയോ പതിന്നാലാമനെ പരാമർശിച്ചു ജേഴ്സിയിൽ 'ദ പോപ്പ്' എന്നും '267' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ജേഴ്‌സി നൽകിയപ്പോൾ തലേന്നു രാത്രി വൈറ്റ് സോക്സ് തോറ്റുവെന്നു മാർപാപ്പ തന്നെ ഓർമിപ്പിച്ചതായി കൃഷ്ണമൂർത്തി പറഞ്ഞു. "ആ സ്നേഹത്തിൽ കുറച്ചു കബ്‌സിനും നൽകാൻ ഞാൻ മാർപാപ്പയോടു അഭ്യർഥിച്ചു."
Krishnamoorthi gifts Cubs Jersey to Pope