Image

പോലീസിനെ കണ്ട് 20 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നടങ്ങിയ ബാഗ് ഉപേക്ഷിച്ചു, മുങ്ങിയ ആള്‍ പിടിയില്‍

Published on 20 August, 2026
 പോലീസിനെ കണ്ട് 20 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നടങ്ങിയ ബാഗ് ഉപേക്ഷിച്ചു, മുങ്ങിയ ആള്‍ പിടിയില്‍

 

ആലുവ: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളിയെ പോലീസ് പിടികൂടി. അസം നൗഗാണ്‍ സ്വദേശി സൈദുല്‍ ഇസ്‌ലാ (26) മിനെയാണ് ആലുവ പോലീസ് പിടികൂടിയത്.

അസമില്‍നിന്ന് എട്ടിന് വൈകീട്ട് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ആലുവയിലെത്തിയത്. പോലീസ് പരിശോധന നടക്കുന്നുണ്ടെറിഞ്ഞ ഇയാള്‍ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിന്‍ അടങ്ങിയ ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. രാത്രിതന്നെ അസമിലേക്ക് കടന്നു. സി.സി.ടി.വി. ഉള്‍പ്പെടെയുള്ളവ 
പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ കഴിഞ്ഞ ദിവസം തിരികെ കരിമുകള്‍ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പോലീസ് പിടികൂടുകയായിരുന്നു.

ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ. രഞ്ജിത് മാത്യു, എ.എസ്.ഐ.മാരായ കെ.എ. നൗഷാദ്, സി.എ. നിയാസ്, സി.പി.ഒ.മാരായ മാഹിന്‍ഷാ അബൂബകര്‍, പി.എസ്. സിറില്‍, മുഹമ്മദ് ഷാഹിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക