
യുഎസ് സന്ദർശിക്കാൻ എത്തുന്ന ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നു യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷൻ (യുഎസ് സിഐആർഎഫ്) ആവശ്യപ്പെട്ടു. അദ്ദേഹത്തിനു നയതന്ത്ര ആദരം നൽകരുതെന്നും കമ്മീഷൻ നിർദേശിച്ചു. ഉന്നത നേതാക്കളെ കാണാൻ അനുവദിക്കയുമരുത്.
പാക്ക് അമേരിക്കൻ ഫിസിഷ്യൻ ആസിഫ് മഹ്‌മൂദ് അധ്യക്ഷനായുള്ള കമ്മീഷന്റെ നടപടി വരുന്നത് ഭഗവത് ഓഗസ്റ്റ് 25നു യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനിരിക്കെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എസ് എസ് അംഗമാണെന്നു യുഎസ് സിഐആർഎഫ് കമ്മിഷണർ ജീൻ മിൽസ് എക്‌സിൽ ആരോപിച്ചു. ആസിഫ് മഹ്മൂദാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. "ആർ എസ് എസും അനുബന്ധ സംഘടനകളും മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരാണ്. ഇപ്പോൾ അവരുടെ നേതാവ് മോഹൻ ഭഗവത് യുഎസിലേക്കു വരുന്നു.
"ആർ എസ് എസ് നേതാക്കൾക്കു നയതന്ത്ര ആദരമോ ഉന്നതരുമായുള്ള കൂടിക്കാഴ്ചയോ അനുവദിക്കാൻ പാടില്ലത്തതാണ്. പകരം യുഎസ് ഗവൺമെന്റ് അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണം."
ആർ എസ് എസും റോയും മതസ്വാതന്ത്യ്രം ലംഘിക്കുന്നുവെന്നു മാർച്ചിൽ കമ്മീഷൻ ആരോപിച്ചത് ഇന്ത്യ തള്ളിയിരുന്നു.
US rights body seeks to block Mohan Bhagwat