
ഇറാനുമായി സഹകരിക്കുന്ന ഏതു രാജ്യത്തിനുമെതിരെ അതികഠിനമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച താക്കീതു നൽകി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനു ഇറാൻ-ഒമാൻ കരാർ തയ്യാറാവുന്ന നേരത്താണ് ഈ താക്കീത്. ഒമാനെ ബോംബിട്ടു തകർക്കുമെന്ന് അശ്ലീലം ചേർത്തു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഇന്നു വരെ ഒരു രാജ്യവും കാണാത്ത സാമ്പത്തിക ശിക്ഷ ഇറാന്റെ സുഹൃത്തുക്കൾക്കു നൽകുമെന്നു ട്രംപ് പറഞ്ഞു. തന്നെപ്പോലെ ഒത്തുതീർപ്പിനുള്ള അവസരം ഇറാന് ആരും നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ട്രംപ് അവർ അതു പ്രയോജനപ്പെടുത്താതിരുന്നത് ദുരന്തമായെന്നു പറഞ്ഞു. അതിനാലാണ് അവർക്കെതിരെ ചരിത്രം കാണാത്ത സാമ്പത്തിക നടപടി എടുക്കാൻ തീരുമാനിച്ചത്. അവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന ഏതു രാജ്യത്തിനും അത്തരം നടപടികൾ നേരിടേണ്ടി വരും.
ഒരു രാജ്യത്തിന്റെയും പേര് ട്രംപ് എടുത്തു പറഞ്ഞില്ല. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ചൈന, ഇന്ത്യ, തുർക്കി, ജർമനി, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ ആയിരുന്നു.
ഇറാൻ ഒരിക്കലൂം അണ്വായുധം ഉണ്ടാക്കില്ലെന്നു ട്രംപ് ഉറപ്പു നൽകി.
ഇറാനുമായി ചർച്ചയൊന്നും നടക്കുന്നില്ലെന്നു ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരുമകൻ ജെറീഡ് കുഷ്‌നർ പറഞ്ഞത് ഇറാനുമായി മുൻപുണ്ടാവാത്ത വിധം 'പക്വമായ' ചർച്ച നടക്കുന്നുണ്ട് എന്നാണ്.
Trump threatens Iran's allies with 'draconian' measures