Image

നെഹ്‌റു ട്രോഫി ജലമേള; കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിറക്കി

Published on 19 August, 2026
 നെഹ്‌റു ട്രോഫി ജലമേള; കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിറക്കി

 

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ തയാക്കി സംഘാടകര്‍. പ്രൂഫ് നോക്കാന്‍ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കള്‍ച്ചറല്‍ കമ്മിറ്റി വിശദീകരിച്ചു.

പോസ്റ്റര്‍ തയാക്കിയതില്‍ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രചാരണങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് തള്ളി. തനിക്ക് പ്രതിഷേധം ഇല്ല. പോസ്റ്റര്‍ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രം കാണുന്നുവെന്നും എംപി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക