Image

കുമളിയില്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി

Published on 19 August, 2026
 കുമളിയില്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി

 

ഇടുക്കി: കുമളിയില്‍ നിയന്ത്രണം വിട്ട് ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റോഡരികില്‍ നിന്നിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

തമിഴ്‌നാട്ടില്‍ നിന്നു ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിശോധനയ്ക്കായി വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ജീവനക്കാര്‍ വാഹനത്തിനരികിലേക്ക് മടങ്ങിയെത്തുന്നതിനിടെ ലോറിയുടെ ബ്രേക്ക് റിലീസ് ആയി. തുടര്‍ന്ന് മുന്നോട്ട് പോയ ലോറി റോഡിന് എതിര്‍വശത്തുള്ള മൂന്ന് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡില്‍ നിന്നിരുന്നവര്‍ ലോറി വരുന്നത് കണ്ട് ഓടി മാറിയതിലാനാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക