Image

വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം; മരംമുറി കേസിലെ പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍

Published on 19 August, 2026
 വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം; മരംമുറി കേസിലെ പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍

 

കൊച്ചി: മുട്ടില്‍ മരംമുറിയിലെ വഞ്ചനക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ വീണ്ടും ഹൈക്കോടതിയില്‍.

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ആവശ്യം. മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ നടക്കുന്ന കേസിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.

അമ്പലമേട് പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ പ്രതികളോട് 20 ന് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം നല്കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക