Image

എല്‍ഡിഎഫ് പിന്തുണയില്‍ മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍

Published on 19 August, 2026
 എല്‍ഡിഎഫ് പിന്തുണയില്‍ മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍

 

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാര്‍ഥി മായാ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുല്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.

മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകള്‍ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമായ മാറ്റത്തിനു  വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുല്‍ നഗരസഭാ കൗണ്‍സിലര്‍മാരോടും തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമായി എല്ലാവരെയും ഒപ്പം നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക