
തൊടുപുഴ: ഇടവെട്ടിയില്‍ ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാന്‍, ആര്‍ഷിത് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആളാണ് ഡിവൈഎഫ്ഐ നേതാവായ ഷിയാസ്. ഇടവെട്ടിയില്‍ വെച്ചാണ് ഇവരെ പോലീസ് ലഹരിക്കടത്തിന് പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
ലഹരി ഉപയോഗത്തെ തുടര്‍ന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷന്‍ സെന്ററിലെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിത്തുടങ്ങിയത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.