Image

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; മാതൃസഹോദരിക്ക് മര്‍ദനം, യുവാവ് അറസ്റ്റില്‍

Published on 19 August, 2026
 മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; മാതൃസഹോദരിക്ക് മര്‍ദനം, യുവാവ് അറസ്റ്റില്‍

 

തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മര്‍ദിച്ച യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം പുല്ലൂര്‍ക്കോണം ടൗണ്‍ഷിപ്പ് കോളനിയില്‍ അല്‍ അമീന്‍ (32) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തില്‍ വിഴിഞ്ഞം പുല്ലൂര്‍ക്കോണം ടൗണ്‍ഷിപ്പ് കോളനിയില്‍ ഫാത്തിമ (62) യ്ക്കാണ് തലയ്ക്കടിയേറ്റത്. സംഭവത്തിന് ശേഷം ഇവിടെ നിന്നും മുങ്ങിയ പ്രതിയെ വിഴിഞ്ഞം പേലീസ് പിടികൂടിയിരുന്നു. പരിക്കേറ്റ ഫാത്തിമയ്ക്ക് തലയില്‍ 12 തുന്നലുകള്‍ ഉണ്ടൊയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക