Image

യുഎസിൽ 189 സിഖ് വിരുദ്ധ വിദ്വേഷ ആക്രമണങ്ങൾ 2025ൽ ഉണ്ടായി; ഹിന്ദുക്കൾക്കെതിരെ 32 (പിപിഎം)

Published on 19 August, 2026
യുഎസിൽ 189 സിഖ് വിരുദ്ധ വിദ്വേഷ ആക്രമണങ്ങൾ 2025ൽ ഉണ്ടായി; ഹിന്ദുക്കൾക്കെതിരെ 32 (പിപിഎം)

2025ൽ യുഎസിൽ 189 സിഖ് വിരുദ്ധ വിദ്വേഷ ആക്രമണങ്ങളും 32 ഹിന്ദു വിരുദ്ധ ആക്രമണങ്ങളും ഉണ്ടായെന്നു എഫ് ബി ഐ രേഖകൾ. ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ലക്ഷ്യമാക്കുന്ന മറ്റൊരു ആക്രമണവും ഉണ്ടായിട്ടില്ല. ഈ വിഭാഗത്തെ ഏഷ്യൻ അമേരിക്കൻ ഗ്രൂപ്പിലാണ് ഉൾപെടുത്തിയിട്ടുള്ളത്.

ഒരൊറ്റ മതത്തിൽ പെട്ടവർക്കു നേരെ 2025ൽ 2,703 വിദ്വേഷ ആക്രമണങ്ങളാണ് ഉണ്ടായത്. അതിൽ 7% ആണ് സിഖുകാർക്കെതിരെ നടന്നത്. ഹിന്ദുക്കൾക്കെതിരെ 1.2%.

ഏറ്റവും കൂടുതൽ ആക്രമണം യഹൂദന്മാർക്കെതിരെ ആയിരുന്നു: 62.3%. മുസ്‌ലിംകൾക്കെതിരെ 9.6%. മൂന്നാം സ്ഥാനത്താണ് സിഖുകാരെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ.

ഏഷ്യൻ വിരുദ്ധ ആക്രമണങ്ങൾ 5.8% ആയിരുന്നുവെന്നു എഫ് ബി ഐ പറയുന്നു.

FBI lists anti-Sikh, anti-Hindu attacks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക