Image

ഫ്ലോറിഡയിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് കൊടിനാട്ടി: ആൻജി നിക്സൺ സെനറ്റ് സ്ഥാനാർഥി (പിപിഎം)

Published on 19 August, 2026
ഫ്ലോറിഡയിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് കൊടിനാട്ടി: ആൻജി നിക്സൺ സെനറ്റ് സ്ഥാനാർഥി (പിപിഎം)

ഫ്ലോറിഡയിൽ നിന്നു യുഎസ് സെനറ്റിലേക്കു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി പ്രോഗ്രസീവ് വിഭാഗത്തിൽ നിന്നുള്ള സ്റ്റേറ്റ് റെപ്. ആൻജി നിക്സൺ ആയിരിക്കും. ചൊവാഴ്ച്ച നടന്ന പ്രൈമറിയിൽ അവർ തന്നെക്കാൾ 16 ഇരട്ടി പണം ഇറക്കി പ്രചാരണം നടത്തിയ അലക്സ് വിൻഡ്മാനെ തോൽപിച്ചു.

നിക്സൺ 56% നേടിയപ്പോൾ വിൻഡ്മാനു കിട്ടിയത് 44%. 

പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുളള ബൈറൺ ഡൊണാൾഡ്‌സ് ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റ് ഡേവിഡ് ജോളിയെ നേരിടും. ഗവർണർ റോൺ ഡിസന്റിസ് സ്ഥാനമൊഴിയുകയാണ്.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ആൻജി നിക്സൻറെ വിജയം ഇടതുചായ്വുള്ള പ്രസ്ഥാനത്തിനു പുത്തൻ ഊർജമായി. ന്യൂ യോർക്ക് മേയറായി സോഹ്രാൻ മാംദാനി തിരഞ്ഞെടുക്കപ്പെട്ട ശേഷം അവർ ന്യൂ യോർക്ക്, കൊളറാഡോ, മിഷിഗൺ പ്രൈമറികളിൽ വിജയം കൊയ്തു പാർട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കയാണ്.

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു കരുത്തുള്ള ഫ്ലോറിഡയിൽ അവരുടെ സ്ഥാനാർഥി റെപ്. ആഷ്‌ലി മൂടിയെ തോൽപിക്കാൻ നിക്സണു കഴിയുമോ എന്നതാണു സോഷ്യലിസ്റ്റുകൾ നേരിടുന്ന വെല്ലുവിളി.

ഫ്ലോറിഡയിൽ തന്നെ വിവാദത്തിൽ പെട്ട റെപ്. കോറി മിൽസ് പ്രൈമറിയിൽ തോറ്റു.

അലാസ്കയിലും വയൊമിങ്ങിലും ചൊവാഴ്ച്ച പ്രൈമറികൾ നടക്കുന്നുണ്ട്. നോർത്ത് കാലിഫോർണിയയിൽ രാജി വച്ച റെപ്. എറിക് സ്വൽവേലിന് പകരക്കാരനെ തേടുന്നു.

Socialist wins in Fla Democratic upset 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക