
ഹോർമുസ് കടലിടുക്ക് യുഎസിന്റെ പുതിയ ഭൂപ്രദേശമാണെന്നു അവകാശപ്പെടുന്ന ഭൂപടം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവാഴ്ച്ച തന്റെ 'ട്രൂത് സോഷ്യൽ' മാധ്യമത്തിൽ പ്രസിദ്ധീകരിച്ചു.
"ഹോർമുസ് കടലിടുക്ക് തുറന്നു പ്രവർത്തിക്കുന്നുണ്ട്," അദ്ദേഹം അവകാശപ്പെട്ടു. "എല്ലാ വാട്ടർ മൈനുകളും നീക്കം ചെയ്തു കഴിഞ്ഞു."
ഇറാന്റെ എല്ലാ തുറമുഖങ്ങളിലും യുഎസ് ഉപരോധം പൂർണവും ഫലപ്രദവും ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന ഏജൻസികൾ പറയുന്നത് കടലിടുക്കിൽ ഗതാഗതം സാധാരണ നിലയിൽ എത്തിയിട്ടില്ല എന്നാണ്. കപ്പലുകൾക്കു നേരെ ആക്രമണം തുടരുന്നുണ്ട്. ചൊവാഴ്ച്ച വലിയൊരു ചരക്കു കപ്പൽ ആക്രമിക്കപ്പെട്ടുവെന്നു ബ്രിട്ടീഷ് ഏജൻസി യുകെഎംടിഓ പറഞ്ഞു.
ഹോർമുസ് പിടിച്ചെടുക്കുന്നത് ട്രംപിനെ പകൽ കിനാവാണെന്നു ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസീം ഗാരിബാബാദി പറഞ്ഞു. "വെറുതെയങ്ങു ട്വീറ്റ് ചെയ്താൽ നടക്കുന്ന കാര്യമൊന്നുമല്ല അത്."
ഹോർമുസ് നിയന്ത്രിക്കാൻ ഒമാനുമായി ധാരണയായെന്നു ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഒമാനെ ബോംബിട്ടു തകർക്കുമെന്നു ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇറാനും ഒമാനും യു എ ഇയുമാണ് ഹോർമുസിനു അതിരിടുന്ന രാജ്യങ്ങൾ. 167 കിലോമീറ്റർ നീളമുള്ള കടലിടുക്ക് ഏറ്റെടുക്കാൻ ഈ മൂന്നു രാജ്യങ്ങളുടെയും സഹായം കൂടിയേ തീരൂ. 2,815 കിലോമീറ്റർ നീളമുള്ള ഇറാന്റെ തീരപ്രദേശത്തു നിന്നു ആക്രമണം നേരിടാതെ അതു ചെയ്യാനുമാവില്ല.
Trump publishes map of Hormuz Strait as 'New US Territory'