Image

സേവ് അമേരിക്ക ആക്ടിനു പിന്തുണ തേടുമ്പോൾ ട്രംപ് ഇന്ത്യൻ നിയമം ഉദാഹരണമാക്കി (പിപിഎം)

Published on 18 August, 2026
 സേവ് അമേരിക്ക ആക്ടിനു പിന്തുണ തേടുമ്പോൾ ട്രംപ് ഇന്ത്യൻ നിയമം ഉദാഹരണമാക്കി (പിപിഎം)

യുഎസ് തിരഞ്ഞെടുപ്പ് സംവിധാനത്തെ ശുദ്ധമാക്കാൻ എന്ന പേരിൽ കൊണ്ടുവന്ന സേവ് അമേരിക്ക ആക്ട് കോൺഗ്രസിൽ അംഗീകരിച്ചു കിട്ടാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനം ഉദാഹരണമാക്കി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വോട്ട് ചെയ്യാൻ എത്തുന്നവർ ഐ ഡി കാണിക്കണം എന്ന വ്യവസ്ഥ ആവശ്യമാണ് എന്നു സ്ഥാപിക്കാനാണ് അദ്ദേഹം ഇന്ത്യയിലേക്കു വിരൽ ചൂണ്ടിയത്.

യുഎസിൽ ഫോട്ടോ ഐ ഡി ഇല്ലാതെ എങ്ങിനെയാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ ചീഫ് ഇലെക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്തിടെ  ചോദിച്ചുവെന്നു ട്രംപ് പറഞ്ഞു.

"ഇന്ത്യയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  646,000,000 വോട്ടർമാർ ഉണ്ടായിരുന്നു!" ട്രംപ് പറഞ്ഞു. "തപാൽ വോട്ട് ചെയ്തത് ഒരു ശതമാനത്തിൽ കുറവ് വോട്ടർമാർ. ഓരോ വോട്ടർക്കും ഫോട്ടോ ഐ ഡി വേണം എന്നാണ് അവിടെ നിയമം."

കോൺഗ്രസിനോടായി അദ്ദേഹം പറഞ്ഞു: "നമുക്ക് സേവ് അമേരിക്ക ആക്ട് പാസാക്കണം, ഇപ്പോൾ തന്നെ!"

യുഎസ് പൗരന്മാർ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് ഉറപ്പു വരുത്താനാണു ഈ നിയമനിർമാണമെന്നു വൈറ്റ് ഹൗസ് പറയുന്നു. "അമേരിക്കൻ പൗരന്മാർ മാത്രം വിധിയെഴുതിയാൽ മതി."

വോട്ട് ചെയ്യാൻ റജിസ്റ്റർ ചെയ്യും മുൻപ് ഐ ഡി കാണിക്കണം എന്നു ബില്ലിൽ പറയുന്നു. പൗരത്വത്തിന്റെ തെളിവും വേണം. തപാൽ വോട്ട് ചെയ്യാൻ ന്യായം വേണം. രോഗികൾക്കും വൈകല്യം ഉള്ളവർക്കും സൈന്യത്തിൽ ഉള്ളവർക്കും മാത്രമാണ് അത് അനുവദിക്കൂ.

പൗരത്വം ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നു വൈറ്റ് ഹൗസ് പറഞ്ഞു.

2026 ജനുവരി 29നു അവതരിപ്പിച്ച ബില്ലിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.

Pressing  SAVE America Act,  Trump cites Indian electoral system 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക