
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാനപദ്ധതി തള്ളിക്കളഞ്ഞുവെങ്കിലും ഇസ്രയേൽ ട്രംപിന്റെ ബോർഡ് ഓഫ് പീസുമായി സഹകരിക്കാൻ തയാറായെന്നു റിപ്പോർട്ട്. ട്രംപിന്റെ മരുമകൻ ജെറീഡ് കുഷ്‌നർ നെതന്യാഹുവിനെ കണ്ടു. ബോർഡുമായി നെതന്യാഹു സംസാരിക്കയും ചെയ്തു.
ഹമാസിന്റെ നിരായുധീകരണം പല ഘട്ടങ്ങളായി നടത്താമെന്ന ട്രംപിന്റെ നിർദേശത്തോടാണ് നെതന്യാഹു പ്രധാനമായും എതിർത്തു നിൽക്കുന്നത്. ഹമാസ് അടിയറ വയ്ക്കുന്ന ആയുധങ്ങൾ എവിടെ സൂക്ഷിക്കും എന്ന ചോദ്യവുമുണ്ട്. അവ ഇസ്രയേലി സേനയെ ഏൽപ്പിക്കണം എന്ന ആവശ്യം സ്വീകരിക്കപ്പെട്ടിട്ടില്ല.
ഇപ്പോൾ ഈ വിഷയം കൈകാര്യം ചെയ്യാൻ ഒരു സമിതിക്കു രൂപം നൽകാനാണ് നെതന്യാഹുവും ബോർഡും തമ്മിൽ ധാരണയായത്. നിരായുധീകരണം പൂർത്തിയായാൽ ഇസ്രയേലി സേനയെ ഗാസയിൽ നിന്നു പിൻവലിക്കും.
ഒക്ടോബർ 27നു നടക്കുന്ന ഇസ്രയേലി തിരഞ്ഞെടുപ്പു വരെ നെതന്യാഹു കടുംപിടിത്തം തുടരും എന്നാണു നിഗമനം. അക്കാര്യം അദ്ദേഹം കുഷ്ണരോടു സൂചിപ്പിക്കയും ചെയ്തു.
ട്രംപിന്റെ പദ്ധതിക്കു തടസങ്ങൾ സൃഷ്ടിക്കരുതെന്നു കുഷ്‌നർ നെതന്യാഹുവിനോട് അഭ്യർഥിച്ചെന്നാണ് സി എൻ എൻ റിപ്പോർട്ട്. തിരഞ്ഞടുപ്പ് സർവേകളിൽ പിന്നിട്ടു നിൽപ്പാണ് നെതന്യാഹു.
Netanyahu and Board of Peace agree on Hamas disarmament