
ജൂണിൽ യുഎസ്-ഇറാൻ യുദ്ധവിരാമം നടപ്പിലായ ശേഷം ഇറാൻ സൈന്യം യുഎസ് കരയുദ്ധത്തിനു പുറപ്പെട്ടാൽ അതിനെ നേരിടാൻ ഒരുങ്ങിയെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ കടന്നു ആക്രമണം നടത്താൻ അവർ ആലോചിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
മിസൈൽ നിർമാണം വർധിപ്പിക്കയും മിസൈലുകളുടെ ഉന്നം കൂടുതൽ കൃത്യമാക്കുകയും ചെയ്തിട്ടുണ്ട്. ചാര പ്രവർത്തനം കൂടുതൽ സജീവമാക്കി. വിപ്ലവ സേന ഐ ആർ ജി സിയുടെ പങ്കു കൂടുതൽ വിപുലമാക്കി.
കൂടുതൽ വിപുലമായ ആക്രമണം ഉണ്ടാവുമെന്ന് ഇറാൻ നേതൃത്വം പ്രതീക്ഷിക്കുന്നു. അതുകൊണ്ടു ആ തയാറെടുപ്പ് കഴിഞ്ഞപ്പോൾ ഇറാൻ സൗദി ഊർജ കേന്ദ്രങ്ങൾ ആക്രമിക്കയും ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ യുഎസ് താവളങ്ങൾ ആക്രമിക്കയും ചെയ്തു.
ഗണ്യമായ ഷിയാ സാന്നിധ്യമുളള കുവൈറ്റിൽ കടന്നു ആക്രമിക്കാനും ഐ ആർ ജി സി പദ്ധതി തയാറാക്കി. കുവൈറ്റ് അത് ഗൗരവമായെടുത്തുവെന്നു 'ജേർണൽ' പറയുന്നു. കുവൈറ്റിൽ മീൻപിടിത്ത ബോട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച ആറു ഐ ആർ ജി സി ഭടന്മാരെ അവർ തടവിലാക്കി.
ഗൾഫിൽ കടലിനടിയിൽ കിടക്കുന്ന ഇന്റർനെറ്റ് കേബിളുകൾ തകർക്കാനും ഇറാൻ ലക്ഷ്യമിട്ടു.
ഇറാന്റെ എണ്ണ കേന്ദ്രമായ ഖർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം നടത്തിയാൽ ദക്ഷിണ ഇറാഖിലൂടെ യുഎസ് താവളങ്ങൾ ആക്രമിക്കാനും ഇറാനു പദ്ധതിയുണ്ട്.
ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി സൈനിക ഉന്നതരെ അധികാര സ്ഥാനങ്ങളിൽ നിയമിച്ചത് ഈ നീക്കങ്ങൾക്കു പിൻബലം പകരാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശത്രുവിനെ നേരിടാൻ എന്തു നടപടിയും എടുക്കാനുള്ള അധികാരം ഐ ആർ ജി സി മേധാവി അഹ്‌മദ് വാഹിദിക്കു നൽകി. ശത്രുവിന്റെ പാളയങ്ങളിലേക്കു കടന്നു കയറാൻ അർധ സൈന്യ വിഭാഗങ്ങളും തയ്യാറാവണമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞു.
ഒമാനുമായി ധാരണ
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിനു പുതിയ പാതയുണ്ടാക്കാൻ ഇറാനും ഒമാനും തമ്മിൽ തീർപ്പായെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്‌മയിൽ ബാഗെയ് തിങ്കളാഴ്ച്ച മാധ്യമങ്ങളെ അറിയിച്ചു. കരാറിന്റെ വിശദാംശങ്ങളിൽ ചർച്ച തുടരുകയാണ്.
ഇറാൻ തീരുമാനിക്കുന്ന നേരത്തു മാത്രമേ ഹോർമുസ് അടയ്ക്കാനോ തുറക്കാനോ കഴിയൂ എന്ന് വിദേശകാര്യ ഉപമന്ത്രി കാസം ഗാരിബാബാദി പറഞ്ഞു.
Iran boosted army to face US ground invasion