Image

ആത്മഹത്യാശ്രമമെന്ന് സന്ദേശം; ഫയര്‍ഫോഴ്‌സ് കുതിച്ചെത്തിയപ്പോള്‍ കണ്ടത് കത്തുന്ന വസ്ത്രങ്ങള്‍

Published on 17 August, 2026
 ആത്മഹത്യാശ്രമമെന്ന് സന്ദേശം; ഫയര്‍ഫോഴ്‌സ് കുതിച്ചെത്തിയപ്പോള്‍ കണ്ടത് കത്തുന്ന വസ്ത്രങ്ങള്‍

 

തിരുവനന്തപുരം: ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. മൂന്നുനിലകെട്ടിടത്തിനു മുകളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു എന്ന സന്ദേശത്തെ തുടര്‍ന്നാണ് തിരുവന്തപുരം ബേക്കറി ജംഗ്ഷനു സമീപത്തെ കെട്ടിടസമുച്ചയത്തിലേക്കു ഫയര്‍ഫോഴ്സ് സംഘം എത്തുന്നത്.

പണി പൂര്‍ത്തീകരിച്ച് ആളൊഴിഞ്ഞുകിടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നായിരുന്നു തീയും പുകയും ഉയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം അകത്തുകയറിയപ്പോള്‍ പുരുഷന്മാരുടെ വസ്ത്രങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതേസമയം 65 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഈ കെട്ടിടത്തിനു സമീപത്തു ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ കയറിയശേഷം ഇവര്‍ വസ്ത്രങ്ങള്‍ക്കു തീയിട്ടതാണെന്നു കരുതുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക