Image

പിന്നിലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുത്തു, ശേഷം തലയില്‍വെട്ടി; തൃശ്ശൂരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി

Published on 17 August, 2026
 പിന്നിലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുത്തു, ശേഷം തലയില്‍വെട്ടി; തൃശ്ശൂരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി

 


പാവറട്ടി: തൃശ്ശൂര്‍ പാവറട്ടിയില്‍ മനോരോഗിയായ മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരന്‍ (കോഴിപ്പറമ്പില്‍) വീട്ടില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. ഇവരുടെ മകന്‍ ബെന്‍ഹറിനെ വീട്ടില്‍നിന്നുതന്നെ പാവറട്ടി പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

വീട്ടിലെ തോട്ടത്തില്‍ ദൈനദിനജോലികള്‍ ചെയ്യുകയായിരുന്ന ഡോളിയെ ബെന്‍ഹര്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു ആദ്യം കത്തികൊണ്ട് കഴുത്തറുക്കുകയും പിന്നീട് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് തലയില്‍ വെട്ടുകയുമായിരുന്നു എന്നാണ് വിവരം.

വീട്ടില്‍നിന്നും കത്തിയുമായി എത്തിയ ബെന്‍ഹര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഡോളിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചാണ് കഴുത്തറുത്തത്. പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തില്‍ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശു
പത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 11.30-ഓടെ മരിച്ചു.

ഇവരുടെ പറമ്പില്‍ ജോലിക്കായി വന്ന സമീപവാസിയായ അറയ്ക്കല്‍ ഡേവിസ് സംഭവം കണ്ട് ബെന്‍ഹറിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെയും ബെന്‍ഹര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക