Image

സുഹൃത്തായ ടിപ്പര്‍ ഡ്രൈവറെ കൈകാണിച്ചു; ബൈക്ക് തെന്നി ടിപ്പറിന്റെ അടിയിലേക്ക് കയറി യുവാവിന് ദാരുണാന്ത്യം

Published on 17 August, 2026
സുഹൃത്തായ ടിപ്പര്‍ ഡ്രൈവറെ കൈകാണിച്ചു; ബൈക്ക് തെന്നി ടിപ്പറിന്റെ അടിയിലേക്ക് കയറി യുവാവിന് ദാരുണാന്ത്യം

 

തിരുവനന്തപുരം: പനവൂര്‍ ചുള്ളാളത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി അരുണ്‍ (34) ആണ് മരിച്ചത്. പുത്തന്‍പാലം റോഡില്‍ ചുള്ളാളം മുസ്ലീം പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.45 നായിരുന്നു അപകടം.

വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു അരുണ്‍. തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയില്‍ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പര്‍ ഡ്രൈവറെ കണ്ട് അരുണ്‍ കൈ കാണിച്ചു. ആ സമയം ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയര്‍ കയറി ഇറങ്ങി. അരുണ്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക