Image

പോലീസ് ജീപ്പ് കണ്ടുള്ള ഓട്ടം പാളി; ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Published on 17 August, 2026
 പോലീസ് ജീപ്പ് കണ്ടുള്ള ഓട്ടം പാളി; ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചി: പോലീസ് ജീപ്പ് കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയില്‍.  വൈപ്പിന്‍ എളങ്ങുന്നപ്പുഴ സ്‌കൂള്‍മുറ്റം തൈപ്പറമ്പില്‍ ജസ്റ്റിന്‍ ജോസ് (27) ആണ് ഞാറയ്ക്കല്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഏഴിന് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിന്‍ പോലീസ് ജീപ്പ് കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. സംശയം തോന്നിയ പോലീസ് പിന്നാലെ പിന്തുടര്‍ന്ന് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

യുവാവില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് എവിടെ നിന്നാണ് ഹാഷിഷ് ഓയില്‍ ലഭിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക