
കൊച്ചി: നെടുമ്പാശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. അപകടസമയത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷമുന്‍ നിര്‍ത്തി സമീപത്തെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.