
ന്യൂഡല്‍ഹി: രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികള്‍ക്ക് പിന്നാലെ ബിജെപിയില്‍ ചൊവ്വാഴ്ച വന്‍ സംഘടനാ അഴിച്ചുപണി നടക്കും. പാര്‍ട്ടിയിലെ ഈ വന്‍ പുനസംഘടനയ്ക്ക് തൊട്ടുപിന്നാലെ തന്നെ കേന്ദ്ര മന്ത്രിസഭയും പുനസംഘടിപ്പിക്കാനാണ് ബിജെപി ഉന്നത നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റ പശ്ചാത്തലത്തില്‍, പുതിയ ഭാരവാഹി പട്ടികയില്‍ യുവതലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സാധ്യത.
ദേശീയ പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പ്രധാന നേതാക്കളുടെ പേരുകളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് പുതുമുഖമായി പ്രതീക്ഷിക്കപ്പെടുന്ന അനൂപ് ആന്റണിക്ക് യുവമോര്‍ച്ച പ്രഭാരി സ്ഥാനം ഒഴിഞ്ഞ ശേഷം മറ്റ് കാര്യമായ ചുമതലകള്‍ നല്‍കിയിരുന്നില്ല. പുതിയ പട്ടികയിലൂടെ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിക്ക് പുതിയ ദേശീയ നേതൃനിരയിലും സ്ഥാനം തുടര്‍ന്നുകിട്ടാനുള്ള സാധ്യതയേറെയാണ്. അവസാനഘട്ട സാധ്യതാ പട്ടികയിലുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രായപരിധിയില്‍ കടുംപിടുത്തമില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ ചുമതല ലഭിച്ചേക്കും.
ഭരണം നഷ്ടപ്പെട്ട കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ അവിടെ ഒരു മുതിര്‍ന്ന നേതാവിന് തന്നെ ചുമതല നല്‍കാനാണ് ബിജെപി പദ്ധതിയിടുന്നത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി സമരങ്ങളും രാമക്ഷേത്ര കൊള്ളയും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്.
നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകും പുതിയ ദേശീയ ഭാരവാഹി പട്ടിക.