
ഭരണകൂടത്തിൽ നിന്നു സ്വതന്ത്രമായി പ്രവർത്തിക്കുമെന്നു ഉറപ്പു നൽകാൻ പ്രസിഡന്റ് ട്രംപിന്റെ പുതിയ അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് വിസമ്മതിച്ചു. നിയമവിരുദ്ധമോ അധാർമികമോ ആയ എന്തെങ്കിലും ചെയ്യാൻ ട്രംപ് തന്നോട് ആവശ്യപ്പെടില്ലെന്നു ട്രംപിന്റെ സ്വന്തം അഭിഭാഷകൻ ആയിരുന്ന അദ്ദേഹം പറയുന്നു.
എൻ ബി സിയുമായുള്ള അഭിമുഖത്തിൽ ബ്ലാഞ്ച് പറഞ്ഞത് ഒരു അറ്റോണി ജനറലും അങ്ങിനെയൊരു പ്രതിജ്ഞ എടുക്കാൻ പാടില്ല എന്നാണ്.
അങ്ങിനെ പ്രതിജ്ഞ എടുത്താൽ നിയമം നടപ്പാക്കുന്നതിൽ പ്രസിഡന്റിന്റെ ന്യായമായ മുൻഗണനകൾ ജസ്റ്റിസ് ഡിപ്പാർട്മെന്റിനു ഉയർത്തിപ്പിടിക്കാൻ കഴിയാതെ വരും.
"ഞാനും എന്റെ പ്രോസിക്യൂട്ടർമാരും നിഷ്‌പക്ഷമായി പ്രവർത്തിക്കും. ഞങ്ങൾ ഒരു ഭയവും കൂടാതെ പ്രോസിക്യൂഷൻ നടത്തും."
യുഎസ് ഭരണഘടന അനുസരിച്ചാണ് താൻ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതെന്നു ബ്ലാഞ്ച് ഓർമിച്ചു. ഭരണഘടനയെ അവഗണിച്ചു പ്രവർത്തിക്കാൻ ട്രംപ് ആവശ്യപ്പെടും എന്നത് പൂർണമായും തെറ്റായ ആരോപണമാണ്.
Trump's AG rejects independence pledge