
വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയ്ക്കു എതിരായ ഇസ്രയേലി അക്രമങ്ങൾ അവസാനിപ്പിക്കണമെന്നു ലിയോ പതിന്നാലാമൻ മാർപാപ്പ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതിനായി അന്താരാഷ്ട്ര സമൂഹം ശ്രമം നടത്തണമെന്ന് എക്‌സിൽ അദ്ദേഹം കുറിച്ചു. ന്യായവും ശാശ്വതവുമായ സമാധാനത്തിനു അത് ആവശ്യമാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാസയ്ക്കു വേണ്ടി നിർദേശിച്ച 15-ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളിയിരുന്നു. വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേലികൾ നടത്തുന്ന അതിക്രമങ്ങൾ തുടർക്കഥയാണ്.
Pope seeks end violence in West Bank, urges 2-state solution