Image

2 മില്യൻ കാഴ്ചക്കാരെ നേടിയ ‘കുട്ടി സഖാവിന്റെ’ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

Published on 16 August, 2026
2 മില്യൻ കാഴ്ചക്കാരെ നേടിയ ‘കുട്ടി സഖാവിന്റെ’ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

“ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്” എന്ന് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആ വൈറൽ കുട്ടി സഖാവിന് തിരിച്ചടി. 

സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി മാറിയ മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് സിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് മെറ്റ അപ്രതീക്ഷിതമായി പൂട്ടിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്ത ഈ അക്കൗണ്ട് എന്ത് കാരണത്താലാണ് മെറ്റ നീക്കം ചെയ്തത് എന്നതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

ബാലസംഘത്തിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും വളരെ കൗതുകത്തോടെയും ആവേശത്തോടെയും പരിചയപ്പെടുത്തുന്ന സിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

ആവേശകരമായ ‘ലാൽ സലാം’ അഭിവാദ്യത്തോടെ അവസാനിക്കുന്ന ഈ വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ കമന്റ് ചെയ്തിരുന്നു. കേവലം മണിക്കൂറുകൾക്കുള്ളിൽ 2 മില്യണിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഈ വലിയ ജനപ്രീതിക്ക് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിക്കൊണ്ടുള്ള മെറ്റയുടെ അപ്രതീക്ഷിത നടപടി ഉണ്ടായിരിക്കുന്നത്.

അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി ഇതിനോടകം തന്നെ മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക