Image

കാലടി സർവകലാശാലയിൽ വനിതാ വൈസ് ചാൻസലർക്ക് എസ്എഫ്ഐയുടെ പ്രതീകാത്മക ശവസംസ്കാരസമരം

Published on 16 August, 2026
കാലടി സർവകലാശാലയിൽ വനിതാ വൈസ് ചാൻസലർക്ക് എസ്എഫ്ഐയുടെ പ്രതീകാത്മക ശവസംസ്കാരസമരം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർ പ്രൊഫ. സിസാ തോമസിനെതിരെ പ്രതീകാത്മക ശവസംസ്കാരസമരം നടത്തിയ  എസ്എഫ്ഐയുടെ നടപടിയിൽ വ്യാപക പ്രതിഷേധം . പ്രതീകാത്മക ശവസംസ്കാരം നടത്തുന്നതിനിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള ഒപ്പീസ് പ്രാർത്ഥനയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ചതായി ആരോപണമുണ്ട്.

സർവകലാശാലാ സിൻഡിക്കേറ്റ് യോഗം പുരോഗമിക്കുന്നതിനിടെ ക്യാമ്പസിലെ ശങ്കരാചാര്യ പ്രതിമയ്ക്ക് മുന്നിലായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധ സമരം. വിവിധ വിദ്യാർത്ഥി ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി എസ്എഫ്ഐ സർവകലാശാലയിൽ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.

പ്രതീകാത്മക ശവസംസ്കാര സംഭവം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആചാരങ്ങളെ അപമാനിക്കുന്ന തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക