Image

ഹോർമുസ് നിയന്ത്രണ പദ്ധതി ഇറാൻ എം പിമാർ ചർച്ച ചെയ്യുന്നു (പിപിഎം)

Published on 16 August, 2026
ഹോർമുസ് നിയന്ത്രണ പദ്ധതി ഇറാൻ എം പിമാർ ചർച്ച ചെയ്യുന്നു (പിപിഎം)

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും അതിനെ കീഴടക്കാനുള്ള വിദേശ ശക്തികളെ ചെറുക്കാനുള്ള തന്ത്രങ്ങളും സംബന്ധിച്ച് ഇറാൻ പാർലമെന്റ് അംഗങ്ങൾ ഓൺലൈൻ ചർച്ച നടത്തും. ഇറാനും ഒമാനും തമ്മിൽ സംയുക്തമായി ഈ കപ്പൽ പാത നിയന്ത്രിക്കാൻ ധാരണയായെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് അറിയിച്ചതിനു പിന്നാലെയാണ് ഈ അറിയിപ്പു വന്നത്.

ജൂണിൽ ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകൾ യുഎസ് പാലിച്ചാൽ മാത്രമേ ഹോർമുസ് തുറക്കാൻ കഴിയൂ എന്നാണ് ഇറാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്നാൽ കടലിടുക്ക് പൂർണമായി യുഎസ് നിയന്ത്രണത്തിലാണെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നു.

ഹോർമുസ് യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ അറിയിപ്പിനെ പരിഹസിച്ചു ഇറാൻ പാർലമെന്റ് നാഷനൽ സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി പ്രതികരിച്ചത് ട്രംപ് ആദ്യം സ്വന്തം സുരക്ഷ ഉറപ്പാക്കാൻ നോക്കണം എന്നാണ്. "ഫുഡ് ട്രക്കിൽ ഒളിച്ചിരിക്കേണ്ടി വന്ന ട്രംപ് ഹോർമുസിനെ കുറിച്ചുള്ള അനന്തമായ കപടഭാഷണം നിർത്തണം."

Iran MPs discuss Hormuz plans 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക