Image

അമിത് ഷായുടെ പരിപാടിക്കിടെ കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘം കസ്റ്റഡിയിൽ

Published on 16 August, 2026
അമിത് ഷായുടെ പരിപാടിക്കിടെ  കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘം കസ്റ്റഡിയിൽ

രാജസ്ഥാൻ: ആൽവാറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിക്കിടെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും പ്രതിഷേധ പ്രകടനം നടത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. 

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമായി ബന്ധപ്പെട്ടാണ് അമിത് ഷാ രാജസ്ഥാനിൽ സന്ദർശനം നടത്തുന്നത്. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇവർ രംഗത്തിറങ്ങാൻ ഒരുങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക