Image

2028 ഡെമോക്രാറ്റിക്‌ പ്രൈമറികൾ പുതുക്കി; സൗത്ത് കരളിനയിൽ നിന്ന് ആരംഭം (പിപിഎം)

Published on 16 August, 2026
2028 ഡെമോക്രാറ്റിക്‌ പ്രൈമറികൾ പുതുക്കി; സൗത്ത് കരളിനയിൽ നിന്ന് ആരംഭം (പിപിഎം)

2028 പ്രസിഡന്റ് സ്ഥാനാർഥികളെ തീരുമാനിക്കാനുളള ഡെമോക്രാറ്റിക്‌ പ്രൈമറികൾ സൗത്ത് കരളിനയിൽ നിന്നാവും ആരംഭിക്കുക. തീയതി 2028 ജനുവരി 22. രണ്ടാമത് നെവാഡ: ഫെബ്രുവരി 1ന്.

മാറ്റങ്ങൾ ശനിയാഴ്ച്ച ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി അംഗീകരിച്ചു. വംശീയമായി വൈവിധ്യം കൂടുതലുള്ള സംസ്ഥാനങ്ങൾക്കാണ് ആദ്യ സ്ഥാനങ്ങൾ നൽകിയത്. സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന മുൻഗണന പ്രൈമറിയുടെ ഫലങ്ങളെ ബാധിക്കാറുണ്ട്.  

ന്യൂ ഹാംപ്‌ഷെയറിൽ ഫെബ്രുവരി 8നാവും പ്രൈമറി. അവിടെ പക്ഷെ സംസ്ഥാന നിയമം അനുസരിച്ചു ആദ്യം നടത്തണം എന്നൊരു നിയമമുണ്ട്. അതിന്റെ പേരിൽ തർക്കങ്ങൾ ബാക്കി നിൽക്കുന്നു.

ന്യൂ മെക്സിക്കോ ഫെബ്രുവരി 15, മിഷിഗൺ 22, വിർജീനിയ 29 എന്നിവയാണ് പിന്നീട്. അപ്പോൾ രണ്ടു തെക്കൻ സംസ്ഥാനങ്ങളും രണ്ടു പടിഞ്ഞാറൻ സംസ്ഥാനങ്ങളും ആദ്യ പട്ടികയിൽ വരുന്നു. അത് കറുത്ത വോട്ടർമാരെയും ലാറ്റിനോകളെയും സ്വാധീനിക്കും.

ഡി എൻ സി ചെയർമാൻ കെൻ മാർട്ടിൻ പറഞ്ഞു: "ആറു സംസ്ഥാനങ്ങൾ, വ്യത്യസ്തമായ സമൂഹങ്ങൾ, വ്യത്യസ്തമായ അനുഭവങ്ങൾ, പക്ഷെ അവയെല്ലാം കൂടി വൈറ്റ് ഹൗസിലേക്കുള്ള റോഡ് മാപ്." 

ഓസ്റ്റിനിൽ ചേർന്ന ഡി എൻ സി യോഗത്തിലാണ് പട്ടിക അവസാനമായി അംഗീകരിച്ചത്. ആദ്യ ആറു സംസ്ഥാനങ്ങൾ കഴിഞ്ഞു മാർച്ചിലെ സൂപ്പർ ട്യുസ്‌ഡേയിൽ മറ്റു ഏതാനും സംസ്ഥാനങ്ങൾ ഒന്നിച്ചു വോട്ട് ചെയ്യും.

ന്യൂ ഹാംപ്‌ഷെയർ തർക്കം ഉന്നയിക്കുന്ന മറ്റൊരു സംസ്ഥാനമാണ് അയോവ. പുതിയ പട്ടിക അവഗണിച്ചു നേരത്തെ തന്നെ പ്രൈമറി നടത്തുമെന്നു ചില നേതാക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അയോവയിൽ അരാജകത്വം ഉണ്ടാവാം എന്നു സ്റ്റേറ്റ് പാർട്ടി ചെയർ റീത്ത ഹാർട്ട് പറഞ്ഞു.

പുതിയ പട്ടിക അനുസരിച്ചു ആദ്യം വോട്ടെടുക്കുന്ന സൗത്ത് കരളിനയിലേക്കു സ്ഥാനാർഥികൾ നീങ്ങിക്കഴിഞ്ഞു. പ്രസിഡന്റ് ബൈഡന്റെ ട്രാസ്പോർട്ടേഷൻ സെക്രട്ടറി ആയിരുന്ന പീറ്റ് ബുജിജിഗ് അടുത്തയാഴ്ച്ച പ്രചാരണം തുടങ്ങും. 2028ലെ മത്സരത്തിന് അദ്ദേഹം രംഗത്തിറങ്ങി കഴിഞ്ഞു.  

Democrats rejig primary calendar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക