
തിരുവനന്തപുരം: എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേന അംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം ആസ്ഥാനത്തെ പോലീസ് സേന അംഗങ്ങളെയും , ജീവനക്കാരെയും അഭിസംബോധന ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ജാതി മത ചിന്തകൾക്ക് അതീതമായി രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഹർഷിത അട്ടല്ലൂരി ഓർമിപ്പിച്ചു . പോലീസ് ഓര്‍ക്കസ്ട്ര ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ പങ്കെടുത്തു.